എറണാകുളം : കേന്ദ്ര ആഭ്യന്തര മന്ത്രാലയം, യുവജനകാര്യ കായിക മന്ത്രാലയം, നെഹ്റു യുവ കേന്ദ്ര സംഘാടൻ എന്നിവ സംയുക്തമായി മേരാ യുവ ഭാരതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പതിനാറാമത് ആദിവാസി യുവജന സാംസ്കാരിക വിനിമയ പരിപാടി ജനുവരി 20 മുതൽ 26 വരെ എറണാകുളം ഗവണ്മെന്റ് യൂത്ത് ഹോസ്റ്റലിൽ സംഘടിപ്പിക്കും.
കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ 20 ന് വൈകീട്ട് 05.30 ന് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് , നെഹ്റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടർ എം. അനിൽകുമാർ, തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ രാധാമണിപിള്ള, ജില്ലാ യൂത്ത് ഓഫീസർ വിവേക് ശശിധരൻ എന്നിവർ പ്രസംഗിക്കും.തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ കലാ പരിപാടികൾ അരങ്ങേറും. ......
എറണാകുളം : കൊച്ചിൻ കലാഭവന്റെ സ്ഥാപകൻ ആബേലച്ചന്റെ 105 ആം ജന്മദിനം കലാഭവനിൽ വിവിധ കലാപരിപാടികളോടെ ആചരിച്ചു. പ്രശസ്ത സിനിമ സംവിധായകൻ മെക്കാർട്ടിൻ ഉൽഘാടനം നിർവഹിച്ചു. കലാഭവൻ പ്രസിഡന്റ് ഫാദർ ചെറിയാൻ കുനിയന്തോടത്ത് അധ്യക്ഷത വഹിച്ചു. ......

കൊച്ചി: രാജ്യത്തെ പ്രമുഖ ബോട്ടിംഗ്, മറൈന്‍, വാട്ടര്‍സ്പോര്‍ട്സ് വ്യവസായങ്ങളുടെ പ്രദര്‍ശനമായി വളര്‍ന്ന ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ (ഐബിഎംഎസ്) ഏഴാമത് പതിപ്പ് കൊച്ചി ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ ജനുവരി 22 മുതല്‍ 24 വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൊച്ചിയെ ഷിപ്പ് റിപ്പയര്‍, ഷിപ്പ് ബില്‍ഡിംഗ് വ്യവസായങ്ങളുടെ ഹബ്ബാക്കാന്‍ പോന്ന പദ്ധതികളുമായി കൊച്ചിന് ഷിപ്പ് യാര്‍ഡ് വന്‍വളര്‍ച്ച കാഴ്ചവെയ്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഐബിഎംസിന്റെ ഏഴാമത് പതിപ്പിന് വര്‍ധിച്ച പ്രസക്തിയുണ്ടെന്ന് സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു. അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു പുറമെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും എംഎസ്എംഇ മേഖലയെ പിന്തുണയ്ക്കുന്നതിനും ഈ പദ്ധതികള്‍ വഴി തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതു കണക്കിലെടുത്ത് റിക്രിയേഷനല്‍, ലീഷര്‍ ബോട്ടിംഗ് വിപണിയില്‍ നിന്നുള്ള സ്പീഡ്ബോട്ടുകള്, മറൈന്‍ എന്‍ജിനുകള്‍, നാവിഗേഷനല്‍ സിസ്റ്റങ്ങള്‍, മറ്റ് സേവനദാതാക്കള്‍ തുടങ്ങി ഈ രംഗത്തെ മുഴുവന്‍ വ്യവസായ മേഖലകളില്‍ നിന്നുമുള്ളവര്‍ ഐബിഎംസിന്റെ ഏഴാമത് പതിപ്പില്‍ പങ്കെടുക്കും. ......
എറണാകുളം: കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വിചിത്രവാദവുമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി. കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത് കോൺഗ്രസാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ആരോപിച്ചു. ......
കൊച്ചി: എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഗ്യാസ്ട്രോ എന്ററോളജി (ഉദരരോഗ) വിഭാഗത്തിന്റെ നേതൃത്വത്തില്‍ അമിതവണ്ണം ചികിത്സയിലൂടെ കുറയ്ക്കുന്നതിന്റെ നൂതനരീതികള്‍ സംബന്ധിച്ച ശില്‍പ്പശാലയ്ക്ക് തുടക്കമായി. ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോഎന്ററോളജി കേരള ചാപ്റ്ററിന്റെയും, കൊച്ചിന് ഗട്ട് ക്ലെബിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് തെന്നിന്ത്യയിലെ ഇരുന്നൂറോളം ഉദരരോഗ ചികിത്സാവിദഗ്ധര്‍ പങ്കെടുക്കുന്ന ഊ ശില്പശാല രണ്ട് ദിവസങ്ങളിലായി നടക്കുന്നത്.
പാലാരിവട്ടം ഹോളിഡെ ഇന്നില്‍ നുവാല്‍സ് വൈസ് ചാന്‍സലര്‍ ജസ്റ്റിസ് എസ് സിരിജഗന് ശില്പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ......
മുനമ്പം : റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടാൻ മുനമ്പം തീരജനത നടത്തുന്ന നിരാഹാര സമരം 99 -ാം ദിനത്തിലേക്ക്.98-ാം ദിനത്തിൽ സ്ത്രീകളടക്കം നിരവധിപേർ നിരാഹാരമിരുന്നു. ഭൂസംരക്ഷണ സമിതി ചെയർമാൻ സെബാസ്റ്റ്യൻ റോക്കി പാലക്കൽ സമരത്തിനിരുന്നവരെ പൊന്നാടയണിയിച്ച് നിരാഹാര സമരം ഉദ്ഘാടനം ചെയ്തു.
കോട്ടയം അതിരൂപതയിലെ ഫാ.സജി കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ വൈദികരും അമ്പതോളം വരുന്ന സെമിനാരി വിദ്യാർത്ഥികളും ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തിച്ചേർന്നു. ......
കൊച്ചി: അന്തരിച്ച എറണാകുളം പ്രസ് ക്ലബ് അംഗവും സീനിയർ ഫോട്ടോഗ്രാഫറുമായ വി.കെ അജിയെ അനുസ്മരിച്ചു. എറണാകുളം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ മാതൃഭൂമി മുൻ ചീഫ് ഫോട്ടോഗ്രാഫർ വി.എസ് ഷൈൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ് ക്ലബ് പ്രസിഡൻ്റ് ആർ.ഗോപകുമാർ അധ്യക്ഷനായ ചടങ്ങിൽ ട്രഷറർ അഷ്റഫ് തൈവളപ്പ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജിപ്സൺ സിക്കേര, മാതൃഭൂമി ചീഫ് സബ് എഡിറ്റർ ജിജോ സിറിയക്, ചീഫ് റിപ്പോർട്ടർ സിറാജ് കാസിം, സീനിയർ ഫോട്ടോ ജേർണലിസ്റ്റ് ആർ.ആർ ജയറാം, മുൻ പ്രസ് ക്ലബ് പ്രസിഡൻ്റ് കെ.രവികുമാർ തുടങ്ങിയവർ സംസാരിച്ചു. ......
കൊച്ചി: കോടിഷ് നിധി ലിമിറ്റഡ് ധനകാര്യ സ്ഥാപനത്തിൻ്റെ മുൻ എംഡി നിലമ്പൂർ രാമൻകുന്ന് ചോലക്കപ്പറമ്പിൽ ഹൗസിൽ സി.പി.അബ്ദുള്ളക്കുട്ടിയെയും കുടുംബത്തെയും വീട് കയറി ആക്രമിച്ച് കവർച്ച നടത്തിയെന്ന പരാതിയിൽ സ്ഥാപനത്തിലെ മുൻ ജീവനക്കാർക്കെതിരെ നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതികേസെടുത്തു.കോഴിക്കോട് ചെവ്വയൂർ കലണ്ടിത്താഴം കുന്നുമ്മൽ പറമ്പിൽ അബിൻ റോഷ് (30), ചേലന്നൂർ കണ്ണൻകാറും പൊയിൽ മനോഹരൻ (55), മുക്കം കൂവപ്പറമ്പത്ത് വീട്ടിൽ ലാലു പ്രസാദ് (30),ചെറുവന്നൂർ കണ്ണാട്ടിക്കുളം വെഞ്ചേരി വീട്ടിൽ അതുൽ കൃഷ്ണ (25), മലപ്പുറം നിലമ്പൂർ ചന്തക്കുന്ന് കളത്തിങ്കൽ വീട്ടിൽ ഷാഹുൽ ഹമീദ് (56), കോഴിക്കോട് മണ്ണൂർ വളവ് കുപ്പത്ത് വീട്ടിൽ യു. ശാന്തി (35), ഭർത്താവ് വിനോദ് കുമാർ (46),മണ്ണൂർ കിഴക്കയിൽ വീട്ടിൽ എം.ബിജിൻ (26), മലപ്പുറം തേഞ്ഞിപ്പാലം മുണ്ടത്തടത്തിൽ ജിതന്യ (36) എന്നിവർക്കെതിരെയാണ് കേസ്. കോഴിക്കോട്, വയനാട്, തൃശ്ശൂർ ജില്ലകളിൽ എട്ടോളം ബ്രാഞ്ചുകളുള്ള കോടിഷ് നിധി 2020 വരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരികയായിരുന്നുവെന്ന് അഡ്വ ബി.എ. ......
കാലടി : കേരളത്തിൽ മദ്യ നിർമാണ ശാലക്കുള്ള അനുമതി നൽകിയത് സർക്കാർ പുന
പരിശോധിക്കണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി ആവശ്യപ്പെട്ടു.
നടപടിക്രമങ്ങൾ പാലിക്കാതെയാണ് മദ്യ നിർമാണ പ്ലാൻറ് തുടങ്ങാൻ അനുമതി നൽകിയത്.അധികാരത്തിലേറിയൽ മദ്യ വ്യാപനം തടയുമെന്നു പറഞ്ഞ ഇടതു സർക്കാർ കേരളത്തെ മദ്യത്തിൽ മുക്കി കൊല്ലുന്ന തീരുമാനങ്ങളാണ് ഉണ്ടാകുന്നത് ഇത് അത്യന്തം വേദനാജനകവും പ്രതിഷേധാർഹവും അപലപനീയവുമാണ്.യുഡിഎഫ് സർക്കാരിൻ്റെ ഭരണ കാലത്ത് 28ബാറുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 836 ബാറുകളായി മാറി. കൂടാതെ 284ബെവ്കോ ഔട്ട്ലെറ്റുകളുംകൺസ്യൂമർ ഫെഡിൻ്റെ 32 വിൽപ്പന കേന്ദ്രങ്ങളും ഉണ്ട്. ......